ഹൃദയശസ്ത്രക്രിയ വിദഗ്​ധരുടെ സമ്മേളനം തുടങ്ങി

കൊച്ചി: ഇന്‍റർവെൻഷനൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐ.സി.സി.കെ) വാർഷിക സമ്മേളനം കൊച്ചിയിൽ ആരംഭിച്ചു. ഹൃദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹൃദ്രോഗ വിദഗ്​ധരുടെ സംസ്ഥാന സംഘടനയാണിത്. ഐ.സി.സി.കെ പ്രസിഡന്റ് ഡോ. എം. ആശിഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ്​ സെക്രട്ടറി ഡോ. ടി. രാജേഷ്, ഡോ. മധു ശ്രീധരൻ, ഡോ. രമേഷ് നടരാജൻ, ഡോ. ബി.സി. രഞ്ജുകുമാർ, ഡോ. ടി. രാജേഷ് എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Tags:    
News Summary - A conference of cardiac surgeons has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.