തിരുവനന്തപുരം: ലക്ഷദ്വീപിെൻറ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സി.പി.എമ്മും എൽ.ഡി.എഫും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. എം.പിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മേയ് 31ന് ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫിസുകള്‍ക്ക് മുന്നില്‍ സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.
എളമരം കരീം, വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവരാണ് ലക്ഷദ്വീപ് സന്ദര്‍ശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തുക. ലക്ഷദ്വീപ് വിഷയത്തിൽ പ്രതിഷേധവുമായി മുന്നോട്ടുപോവാൻ എൽ.ഡി.എഫ് തീരുമാനിച്ചതായി കൺവീനർ എ. വിജയരാഘവൻ അറിയിച്ചു.
ലക്ഷദ്വീപ് ഐക്യദാർഢ്യത്തിെൻറ ഭാഗമായി എൽ.ഡി.എഫ് എം.പിമാർ ജൂൺ രണ്ടിന് രാജ്ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്തും. കോവിഡ് േപ്രാട്ടോകോൾ പാലിച്ച് ജൂൺ മൂന്നിന് സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും രാവിലെ പ്രതിഷേധം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.