representative image
തിരൂർ (മലപ്പുറം): ക്യൂനെറ്റിെൻറ പേരിൽ നിക്ഷേപതട്ടിപ്പ് നടത്തിയവർ ആളുകളെ വീഴ്ത്താൻ പ്രയോഗിച്ചത് വ്യത്യസ്ത തന്ത്രങ്ങൾ. മറ്റ് മണിചെയിൻ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി പണം നൽകുന്നതോടൊപ്പം ഇൻറർവ്യൂ കൂടി നടത്തിയാണ് നിക്ഷേപകരെ ആകർഷിച്ചത്. മൾട്ടി ലെവൽ മാർക്കറ്റിങ്ങിലെ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുള്ളതിനാൽ ആധികാരികതയുണ്ടാക്കലായിരുന്നു ലക്ഷ്യം. ഇൻറർവ്യൂ കൂടി 'പാസാകണമെന്ന്' ഏജൻറുമാർ അറിയിച്ചപ്പോൾ പലർക്കും വിശ്വാസ്യത വന്നതായാണ് പറയുന്നത്. ഇതിനാൽ ഉറ്റബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം നിക്ഷേപം സ്വീകരിച്ചു.
പ്രധാനമായി രണ്ട് വാഗ്ദാനങ്ങളാണ് ഏജൻറുമാർ നൽകുന്നത്. ഒരു ദിവസം രണ്ടോ, മൂന്നോ മണിക്കൂർ ജോലി ചെയ്താൽ രണ്ട് വർഷത്തിനകം ലക്ഷങ്ങളുടെ വരുമാനം നേടാം. രണ്ട് വർഷം ഇത്തരത്തിൽ പ്രവർത്തിച്ചിട്ടും മികച്ച വരുമാനം ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയോ അതിൽ കൂടുതലോ തിരിച്ചുതരും. എന്നാൽ, വാഗ്ദാനത്തിൽ വീണവർക്ക് പിന്നീടാണ് ഇത് മറ്റൊരു മൾട്ടി ലെവൽ മാർക്കറ്റിങ്ങാണെന്ന് മനസിലായതും വഞ്ചിതരായതറിഞ്ഞതും.
ക്യൂനെറ്റിെൻറ പേരിൽ തട്ടിപ്പിനിരയായവരിൽ നിരവധി പ്രവാസി മലയാളികളുമുണ്ട്. ഭൂരിഭാഗവും സാധാരണക്കാരും വിസിറ്റിങ് വിസയിലെത്തിയവരുമാണ്. കൂടുതൽ പ്രവാസികൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തങ്ങളും വഞ്ചിതരായെന്ന് പറയുന്നുണ്ട്. എന്നാൽ, രാജ്യത്തെ മുതിർന്ന അഭിഭാഷകരാണ് ക്യൂനെറ്റിെൻറ നിയമ പ്രശ്നങ്ങൾ നടത്തുന്നത് എന്നാണ് ഏജൻറുമാർ പറയുന്ന ന്യായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.