ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; മൂന്നു പേർക്ക് പരിക്ക്

തിരുവനന്തപുരം: ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു. രാവിലെ ആറു മണിയോടെ തിരുവനന്തപുരം കഠിനംകുളം മരിയനാടാണ് സംഭവം. മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ തലക്ക് ഗുരുതര പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിയനാട് സ്വദേശി മൗലിയായുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. എട്ടു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ശക്തമായ തിരിയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഇതിനിടെയാണ് ഒരാളുടെ തലക്ക് പരിക്കേറ്റത്.

മുതലപ്പൊഴി, മരിയനാട് തുടങ്ങിയ തിരുവനന്തപുരത്തിന്‍റെ തീരമേഖലയിൽ അപകടം പതിവായിരിക്കുകയാണ്. 

Tags:    
News Summary - A fishing boat overturned in a strong tide in trivandrum; Three people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.