Dr A Jayathilak IAS

എ.ജയതിലക് ചീഫ് സെക്രട്ടറിയാകും; നിയമനം ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്ക്

തിരുവനന്തപുരം: ഡോ.എ. ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 1991 ബാച്ചിലെ ഐ.ഐ.എസ് ഉദ്യോഗസ്ഥനാണ് ജയതിലക്. നിലവിൽ ധനവകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്.

ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഈ മാസം 30നാണ്  ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുക. 2026 ജൂൺ വരെയാണ് ജയതിലകിന്റെ കാലാവധി. 

രാജസ്ഥാൻ സ്വദേശിയായ മനോജ് ജോഷി രണ്ട് തവണ ചീഫ് സെക്രട്ടറിയാകാനുള്ള അവസരം വേണ്ടെന്ന് വെച്ചതോടെയാണ് 1990 ബാച്ചിലെ വി. വേണുവിനും പിന്നാലെ ഭാര്യ ശാരദ മുരളീധരനും ചീഫ് സെക്രട്ടറിമാരായത്.  

Tags:    
News Summary - A Jayathilak will be next Chief Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.