പ്ര​തി ഗൗ​രി

ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ

ക​ൽ​പ​ക​ഞ്ചേ​രി: ക​ടു​ങ്ങാ​ത്തു​കു​ണ്ടി​ൽ ര​ണ്ട​ര വ​യ​സ്സു​കാ​രി​യു​ടെ കാ​ലി​ൽ​നി​ന്ന് പാ​ദ​സ​രം മോ​ഷ്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ൽ. കോ​യ​മ്പ​ത്തൂ​ർ മാ​വ​ട്ടം സ്വ​ദേ​ശി​നി ഗൗ​രി​യെ​യാ​ണ് (35) ക​ൽ​പ​ക​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ കെ. ​സു​ശാ​ന്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രൂ​ർ-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ ഓ​ടു​ന്ന നീ​ർ​ക്കാ​ട്ടി​ൽ എ​ന്ന ബ​സി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​ണ് സം​ഭ​വം. വൈ​ല​ത്തൂ​രി​ൽ​നി​ന്ന് മാ​മ്പ്ര​യി​ലേ​ക്ക് ബ​സ് ക​യ​റി​യ ചെ​ട്ടി​യാം​കി​ണ​ർ സ്വ​ദേ​ശി​നി​യു​ടെ കു​ട്ടി​യു​ടെ അ​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന പാ​ദ​സ​ര​മാ​ണ് മോ​ഷ്ടി​ച്ച​ത്.

പാ​ദ​സ​രം ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട മാ​താ​വ് ബ​ഹ​ളം​വെ​ച്ച​തോ​ടെ ബ​സ് ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ നി​ർ​ത്തി. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഗൗ​രി​യു​ടെ പ​ഴ്സി​ൽ​നി​ന്ന് പാ​ദ​സ​രം ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - A native of Tamil Nadu was arrested for stealing baby's anklet while traveling on a bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.