അമേരിക്കയിലെ ചിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; നില അതീവഗുരുതരം

ഷിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി ദമ്പതികളുടെ മകൾ മീരക്ക് (32) ആണ് വെടിയേറ്റത്.

ഭർത്താവിന്‍റെ വെടിയേറ്റ മീരയുടെ നില അതീവ ഗുരുതരമാണ്. മീരയുടെ വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ല.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഗർഭിണിയായ മീരയെ ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവെക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. രാവിലെയാണ് സംഭവം നടന്നതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

അമൽ റെജിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.

Tags:    
News Summary - A pregnant Malayali woman was shot in Chicago, USA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.