അടിമാലി: എല്‍.ഡി.എഫിെൻറ ഉറച്ച കോട്ടയായി ദേവികുളം മാറി. തുടര്‍ച്ചയായി നാലാമതും എൽ.ഡി.എഫ് സ്ഥാനാർഥിക്കാണ് വിജയം. ഇത്തവണ എല്ലാ പഞ്ചായത്തിലും എൽ.ഡി.എഫ് സ്ഥാനാർഥി എ. രാജ മേൽക്കോയ്മ നേടി. 7843 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയം. എതിര്‍സ്ഥാനാർഥി കോണ്‍ഗ്രസിലെ ഡി. കുമാറിന് ഒരുഘട്ടത്തില്‍ പോലും രാജക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല.
എ. രാജ 59,049 വോട്ട് നേടിയപ്പോള്‍ ഡി. കുമാര്‍ 51,201 വോട്ട് നേടി. എന്‍.ഡി.എ സ്വതന്ത്ര സ്ഥാനാർഥി ഗണേശന് 4717 വോട്ടാണ് നേടിയത്. നോട്ടക്ക് 807. എ.ഐ.എ.ഡി.എം.കെ മുന്നണിയിലാണ് എന്‍.ഡി.എ സ്വതന്ത്ര സ്ഥാനാർഥി മത്സരിച്ചത്. കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെയിലെ എം. ധനലക്ഷ്മി 11,613 വോട്ടും ബി.ജെ.പിയിലെ എന്‍. ചന്ദ്രന് 9592 വോട്ടും നേടിയിരുന്നു. എന്നാല്‍, ഇക്കുറി എന്‍.ഡി.എക്ക് 4717 വോട്ട് മാത്രമാണ് നേടാനായത്.
ബി.ജെ.പിയുടെ വോട്ട് ചോര്‍ച്ച പ്രധാന ചര്‍ച്ചയായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ സംഘടന സംവിധാനം പരാജപ്പെട്ടതാണ് യു.ഡി.എഫിെൻറ കനത്ത പരാജയത്തിന് കാരണമെന്നാണ് വിലയിരുത്തൽ. റോയി. കെ. പൗലോസിന് സീറ്റ് കിട്ടാതെ വന്നതോടെ ജനപ്രതിനിധികളും ബ്ലോക്ക് നേതൃത്വവും നിർജീവമായി.
തെരഞ്ഞെടുപ്പ് ഫണ്ട് പോലും പല നേതാക്കളും മുക്കിയെന്ന ശക്തമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഉൾപ്രദേശങ്ങളിലും ആദിവാസി കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് സംവിധാനം ചലിച്ചില്ല. എന്നാല്‍, അച്ചടക്കത്തോടെയുളള എല്‍.ഡി.എഫ് പ്രചാരണമാണ് രാജയുടെ വിജയത്തിന് ആധാരം. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ മുന്‍ എം.എല്‍.എയുടെ കാലുവാരല്‍ നടന്നതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.