നാളെ കടയടപ്പ് സമരത്തിന് ഒരുവിഭാഗം റേഷൻ ഡീലർമാർ; കട മുടങ്ങിയാൽ കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തിങ്കളാഴ്ച കടയടപ്പ് സമരത്തിന് ഒരു വിഭാഗം റേഷൻ ഡീലർമാർ. എന്നാൽ, റേഷൻ വിതരണം മുടങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മുന്നറിയിപ്പ് നൽകി. ഇതിനിടെ, ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ​നി​ന്ന് ഒരു വിഭാഗം റേ​ഷ​ൻ സം​ഘ​ട​ന​ക​ൾ പി​ന്മാ​റി.

റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് തിങ്കളാഴ്ച കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേതൃത്വത്തിൽ കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തത്. കി​റ്റ് വി​ത​ര​ണ​ത്തി​ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള 11 മാ​സ​ത്തെ കു​ടി​ശ്ശി​ക ന​ൽ​ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക, ആ​റു​വ​ർ​ഷം മു​മ്പ് ന​ട​പ്പാ​ക്കി​യ വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കു​ക, ക്ഷേ​മ​നി​ധി പ​രി​ഷ്ക​രി​ക്കു​ക, വൈ​ദ്യു​തി ചാ​ർ​ജും ക​ട വാ​ട​ക​യും സ​ർ​ക്കാ​ർ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.

അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നിശ്ചയിച്ച സമയത്തിനുള്ളില്‍ റേഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി കാണും. കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത്തരത്തിലുള്ള സമരപരിപാടിയില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നും, കൃ​ഷ്ണ​പ്ര​സാ​ദ് നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നും സ​മ​ര​ത്തി​നു​ണ്ടാ​കി​ല്ലെ​ന്നും 11നു ​ക​ട​ക​ൾ തു​റ​ക്കു​മെ​ന്നും റേ​ഷ​ൻ വ്യാ​പാ​രി സം​യു​ക്ത​സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. ജോ​ണി നെ​ല്ലൂ​ർ അ​റി​യി​ച്ചു. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ​മി​തി വ്യാ​പാ​രി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും അ​റി​യി​ക്കു​ന്ന​തി​നു​വേ​ണ്ടി താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്ന് ഇവർ പറഞ്ഞു.

Tags:    
News Summary - A section of ration dealers to go on strike tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.