വർക്കല: വർക്കലക്കുസമീപം അജ്ഞാത കപ്പലിന്റെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. വർക്കല സ്കൂബാ ടീമാണ് കപ്പൽ കണ്ടെത്തിയത്.
അഞ്ചുതെങ്ങിനും വർക്കലക്കും മധ്യേ നെടുങ്കണ്ടയിൽ നിന്ന് കടലിൽ 11 കിലോമീറ്ററോളം ദൂരത്തിലും കടൽപ്പരപ്പിൽ നിന്ന് 30 മീറ്റർ ആഴത്തിലുമാണ് തകർന്ന നിലയിലുള്ള കപ്പൽ കണ്ടെത്തിയത്. 45 മീറ്ററോളം താഴ്ചയിലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിഞ്ഞതെന്ന് സ്കൂബാ ടീമിന്റെ ക്യാപ്റ്റൻ പറഞ്ഞു. രണ്ടായി തകർന്ന നിലയിലുള്ള കപ്പലിനുള്ളിൽ പ്രവേശിക്കാൻ മാർഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും 10 മിനിറ്റ് മാത്രമാണ് തങ്ങൾക്ക് കപ്പലിനടുത്ത് ചെലവിടാനായതെന്നുമാണ് അവർ പറയുന്നത്.
പൂർണമായും പായൽ കയറിയ കപ്പലിന് 100 വർഷത്തോളം പഴക്കമുണ്ടാകാമെന്നാണ് ഇവരുടെ വിലയിരുത്തൽ.
ഇക്കഴിഞ്ഞ രണ്ടിനാണ് ഇവർ അടിത്തട്ടിൽ അജ്ഞാത കപ്പൽ കണ്ടെത്തുന്നത്. കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം ഔദ്യോഗികമായി സർക്കാർ സംവിധാനങ്ങളെ അറിയിക്കാനുള്ള തയാറെടുപ്പിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.