ഒല്ലൂര്‍: രേഖകളില്‍ നോക്കിയാല്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കാവുന്ന ആനുകുല്യങ്ങള്‍ ഒട്ടേറെ. എന്നാല്‍ പ്രയോഗികതലത്തില്‍ ഇതൊന്നും വാങ്ങിയെടുക്കാന്‍ സംവിധാനമില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യയുടെ അവിണിശ്ശേരി യൂനിറ്റ് ആറാം വാര്ഷികാഘോഷങ്ങളോടനുന്ധിച്ചുള്ള വാര്‍ത്തസമ്മേളനത്തിലാണ് ഭാരവാഹികള്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പങ്കുവെച്ചത്.
ജില്ലയില്‍ 67,000 ഭിന്നശേഷിക്കാര്‍ ഉണ്ട്. ഇതില്‍ 35,000 പേര്‍ക്കും യു.ഡി.ഐ.ഡി കാര്‍ഡ് ലഭിക്കാത്തവരാണ്. ഈ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആനുകുല്യങ്ങള്‍ക്ക് അര്‍ഹത നിഷേധിക്കുന്ന അവസ്ഥയിലാണ്.
കിടപ്പിലായ ഭിന്നശേഷിക്കരെ സംരക്ഷിക്കന്‍ ഇരിക്കുന്ന സഹായികള്‍ക്ക് പ്രതിമാസം 600 രുപ അനുവദിക്കുന്നതിനുള്ള പദ്ധതിയും രേഖകളില്‍ ഉണ്ട്. ഇത് ഒരു വര്‍ഷത്തിലധികമായി മുടങ്ങി കിടക്കുകയാണ്. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ ഒരു അക്ഷയകേന്ദ്രം പോലും ഭിന്നശേഷി സൗഹ്യദമല്ലെന്ന് ഇവര്‍ പറയുന്നു. വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ആറാം വാര്‍ഷികാഘോഷം ഞായറാഴ്ച 9.30ന് പാലിശ്ശേരി വിദ്യനികേതൻ സ്കൂളില്‍ നടക്കും.
എം.എല്‍.എ സി.സി. മുകുന്ദന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ പി.കെ. ചന്ദ്രന്, ആര്. രമേശന്, എ.ജി. മാധവന്, വി.കെ. ആന്റണി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.