പാറശ്ശാല: ക്രിസ്മസ് ആഘോഷത്തിനിടെ, ക്ലാസ് മുറിയിൽ വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു. ചെങ്കല്‍ പൊറ്റയില്‍ വടക്കേ പറമ്പില്‍ കോട്ടമുറിയില്‍ ഷിബു-ബീന ദമ്പതികളുടെ മകള്‍ ഏഴാം ക്ലാസ് വിദ്യാർഥിനി നോഖ (12) ക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ പാമ്പുകടിയേറ്റത്.
ആഘോഷം നടക്കുന്നതിനിടെ, ക്ലാസ് മുറിയിലെത്തിയ പാമ്പിനെ നോഖ അബദ്ധത്തിൽ ചവിട്ടിയതിനെ തുടര്‍ന്ന് കടിയേൽക്കുകയായിരുന്നു. ഉടൻ തൊട്ടടുത്ത ചെങ്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന്, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു.
ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തിലാണെന്നും നിരവധി പരിശോധനകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ ആറിയിച്ചു. ചെങ്കല്‍ ഗവ. ഹൈസ്കൂള്‍ 1961ലാണ് പ്രവർത്തനം ആരംഭിച്ചത്. സ്കൂളിന്റെ വിവിധ ഭാഗങ്ങൾ കാടുകയറിയ നിലയിലാണെന്ന് രക്ഷാകര്ത്താക്കള് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.