കാസര്‍കോട്: കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തുചാടി അമ്മൂമ്മ. രാജപുരം കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം. പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചലാണ് 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.
അയല്‍പക്കത്തെ വീട്ടിലേക്ക് പോകുമ്പോൾ കുട്ടിയേയും കൂട്ടി പോയതായിരുന്നു അമ്മൂമ്മ ലാലീമ്മ. ഇവര്‍ സംസാരിക്കുന്നതിനിടെ കുട്ടി കിണറ്റിനടുത്തെത്തി എത്തിനോക്കി. കാൽവഴുതി കിണറ്റിൽ വീണു. ഇത് കണ്ട ലീലാമ്മ ഉടന്‍ പിന്നാലെ ചാടി. എട്ടടിയോളം വെള്ളമുണ്ടായിരുന്നു കിണറ്റില്‍. കുട്ടിയെ എടുത്ത് മോട്ടറിന്റെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു ലീലാമ്മ.
വെള്ളമുണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും പരിക്കേറ്റില്ല. അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അമ്മൂമ്മയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.