മുറ്റത്ത്​ കളിക്കുകയായിരുന്ന രണ്ടര വയസുകാരൻ കിണറ്റിൽ വീണ്​ മരിച്ചു

മുറ്റത്ത്​ കളിക്കുകയായിരുന്ന രണ്ടര വയസുകാരൻ കിണറ്റിൽ വീണ്​ മരിച്ചു

ആലപ്പുഴ: വീട്ടുമുറ്റത്ത്​ കളിക്കുകയായിരുന്ന രണ്ടര വയസുകാരൻ കിണറ്റിൽ വീണ്​ മരിച്ചു. ആലപ്പുഴ സിവ്യൂ വാർഡിൽ പള്ളിപ്പുരയിടത്തിൽ സഫീദ്​ -അനീസ ദമ്പതികളുടെ മകൻ അഹ്​യാനാണ്​ മരിച്ചത്​.

ഖലാസി തൊഴിലാളിയായ സഫീദിന്​ പ്രഭാത ഭക്ഷണം നൽകു​േമ്പാൾ ക​ുഞ്ഞ്​ വീട്ടുമുറ്റത്ത്​ കളിക്കുകയായിരുന്നു. അൽപനേരത്തിന്​ ശേഷം പുറത്തിറങ്ങിയ അനീസ കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടില്ല. തുടർന്ന്​ നടത്തിയ തെരച്ചിലിൽ ക​ുഞ്ഞ്​ കിണറ്റിൽ വീണതായി കണ്ടെത്തി.

കുഞ്ഞിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചെങ്കിലു​ം മരിച്ചിരുന്നു. മത്​ഹ ഏക സഹോദരിയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.