ലോകായുക്ത വിധി നിയമപരമായ കാര്യം; പ്രതിപക്ഷം ഇടക്കിടെ രാജി ആവശ്യപ്പെടുന്നതാണെന്നും വിജരാഘവൻ

തിരുവനന്തപുരം: ബന്ധു നിയമനത്തിലെ ലോകായുക്ത വിധിയിൽ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. ജലീലിനെതിരായ ലോകായുക്ത വിധി നിയമപരമായ കാര്യമാണെന്നും നിയമത്തിൻെറ വഴിക്ക് കാര്യങ്ങൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത വിധി ചർച്ച ചെയ്യുന്നതിനായി സി.പി.എമ്മിൻെറ അവെയിലബിൾ സെക്രട്ടേറിയറ്റ് ചേർന്ന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും രാജി ഇടക്കിടക്ക് ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

നേരത്തെ, മന്ത്രി എ.കെ ബാലനും കെ.ടി ജലീലിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ഏതെങ്കിലും കീഴ്കോടതിയിൽനിന്ന് പ്രതികൂല വിധിയുണ്ടായാൽ അപ്പോൾ തന്നെ രാജിവെക്കുന്ന കീഴ്വഴക്കമില്ലെന്നാണ് എ.കെ ബാലൻ പറഞ്ഞത്. ഡെപ്യൂട്ടേഷനിൽ ബന്ധു നിയമനം പാടില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നാണ് ലോ​കാ​യു​ക്ത വിധിച്ചത്. ജ​ലീ​ൽ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യക്തമാക്കുന്നു. ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ മ​ന്ത്രി ജ​ലീ​ൽ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി വ​ഴി​വി​ട്ട രീ​തി​യി​ൽ നി​യ​മി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം സ്വ​ദേ​ശി വി.​കെ. മു​ഹ​മ്മ​ദ്​ ഷാ​ഫി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ നി​ർ​ണാ​യ​ക വി​ധി.

Tags:    
News Summary - A vijayaraghavan about Lokayukta verdict against KT jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.