മലപ്പുറം: മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വർഗീയ വാദികളാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. കേന്ദ്ര നിയമമായ മുന്നാക്ക സംവരണത്തിനെതിരെ സുപ്രീംകോടതിയിൽ സമീപിക്കുന്നതിന് പകരം കേരളസർക്കാറിനെ വിമർശിക്കുകയാണ് ലീഗ് ചെയ്യുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.
സംവരണത്തിന്‍റെ പേരില്‍ മുസ്‍ലിം ലീഗ് മതഏകീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യാവകാശത്തിെൻറ മറവിൽ തീവ്രവർഗീയത പറയുന്ന ജമാഅത്തെ ഇസ്ലാമിയെ യു.ഡി.എഫ് ഭാഗമാക്കാൻ ലീഗ് ശ്രമിക്കുകയാണെന്നും എ.വിജയരാഘവൻ പറഞ്ഞു.
"മുസ്‍ലിം ലീഗാണ് മുന്‍കൈ എടുക്കുന്നത്. തീവ്രമായ വര്‍ഗീവത്ക്കരണം നടത്തുക എന്ന ഒരു രീതി ഇപ്പോള്‍ നടപ്പിലാക്കുകയാണ്. അപ്പൊ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തി മതഏകീകരണമുണ്ടാക്കാന്‍ ശ്രമിച്ച് തീവ്രവര്‍ഗീയതയുടെ മുദ്രാവാക്യങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാനാണ് ലീഗ് ഇക്കാര്യത്തില്‍ ശ്രമിക്കുന്നത്'' -മലപ്പുറത്ത് മാധ്യമങ്ങളെ കാണവേ എ.വിജയരാഘവൻ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.