accident

പാളം മുറിച്ചുകടക്കവേ ട്രെയിൻ ഇടിച്ച് അച്ഛനും ഒരു വയസുള്ള മകനും മരിച്ചു; സംഭവം പാലക്കാട് ലക്കിടിയിൽ

പാലക്കാട്: ലക്കിടിയിൽ പാളം മുറിച്ചുകടക്കവേ ട്രെയിൻ ഇടിച്ച് അച്ഛനും ഒരു വയസുള്ള മകനും മരിച്ചു. ആലത്തൂർ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും (24) ഒരു വയസ്സുള്ള മകനുമാണ് മരിച്ചത്.

പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ചിനക്കത്തൂർ പൂരം കാണുന്നതിനായി ബന്ധു വീട്ടിൽ എത്തിയതാണ് അച്ഛനും മകനും. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Tags:    
News Summary - A young man and his one-year-old son died after being hit by a train in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.