Representational Image

മണിമലയാറ്റിൽ കാൽവഴുതി വീണ യുവാവിനെ കാണാതായി

തിരുവല്ല: മണിമലയാറ്റിൽ കാൽവഴുതി വെള്ളത്തിൽ വീണ യുവാവിനെ കാണാതായി. ഇരവിപേരൂർ ഒന്നാം വാർഡ് പ്രിയ മഹലിൽ സോമശേഖരൻ നായരുടെ മകൻ പ്രദീപ് എസ്. നായരിനെ (47) ആണ് കാണാതായത്. ഞായറാഴ്ച ഉച്ചക്ക് 1.45ന് വള്ളംകുളം പൂവപ്പുഴ കടവിലാണ് സംഭവം.

ബൈക്കിലെത്തിയ പ്രദീപ് മുഖം കഴുകാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് തിരുവല്ലയിൽ നിന്ന് അഗ്നിശമനസേനയും പത്തനംതിട്ടയിൽ നിന്ന് സ്‌കൂബ ഡൈവിങ് ടീമും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മണിമലയാറ്റിൽ ഒഴുക്ക് കൂടിയതിനാൽ വൈകിട്ട് ആറോടെ സംഘം തെരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ തെരച്ചിൽ തുടരുമെന്ന് അഗ്നിശമനസേന അധികൃതർ അറിയിച്ചു. 

Tags:    
News Summary - A young man is missing after he slipped in Manimala River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.