സ്ലാബില്ലാത്ത കാനയില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്

ക​രു​മാ​ല്ലൂ​ര്‍: സ്ലാ​ബി​ല്ലാ​തെ പു​ല്ലു​മൂ​ടി​ക്കി​ട​ന്ന കാ​ന​യി​ല്‍ വീ​ണ് കാ​ല്‍ന​ട​ക്കാ​ര​നാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ക​രു​മാ​ല്ലൂ​ര്‍ ത​ട്ടാം​പ​ടി പു​ന്ന​പ്പേ​രി വീ​ട്ടി​ല്‍ പി.​എം. സി​ജു​വി​നാ​ണ്​ വാ​രി​യെ​ല്ലി​നും കാ​ലി​നും പ​രി​ക്കേ​റ്റ​ത്.

യു​വാ​വ്​ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ലു​വ-​പ​റ​വൂ​ര്‍ റോ​ഡി​ല്‍ ക​രു​മാ​ല്ലൂ​ര്‍ ആ​ശു​പ​ത്രി​പ്പ​ടി ക​വ​ല​യി​ലാ​ണ്​ സം​ഭ​വം. സി​ജു ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വ​രു​ന്ന​തു​ക​ണ്ട് ന​ട​പ്പാ​ത​യി​ലേ​ക്ക് മാ​റി.

പു​ല്ലു​പി​ടി​ച്ചു​കി​ട​ന്ന ന​ട​പ്പാ​ത​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ മൂ​ടി​യി​ല്ലാ​ത്ത ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ കാ​ന​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ച​ടി​യി​ല​ധി​കം ആ​ഴ​മു​ള്ള​താ​യി​രു​ന്നു കാ​ന. വ​ഴി​വി​ള​ക്കി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ടം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ല. പി​ന്നീ​ട് സു​ഹൃ​ത്തി​നെ ഫോ​ണ്‍ ചെ​യ്ത് വ​രു​ത്തി​യാ​ണ് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. 

Tags:    
News Summary - A young man was seriously injured after falling down a slabless canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.