കോഴിക്കോട്: കോഴിക്കോട് യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി. ദേവഗിരി കോളജ് വിദ്യാർഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം.
കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്. വളരെ ആഴമുള്ള സ്ഥലമാണിത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറംഗ സംഘം. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.