ഉരുവച്ചാൽ: ദുബൈയിൽ കാണാതായ യുവാവിനെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവപുരം മൊട്ടയിലെ ചിറമ്മൽ ഹൗസിൽ സി. അബ്ദുല്ലയുടെ മകൻ മുഴപ്പിലങ്ങാട് സഫ മർവയിലെ ഷാനിബാണ് (24) ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി ഫോണിൽ ബന്ധപ്പെട്ടിട്ട് വിവരങ്ങളൊന്നുമില്ലാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
നാട്ടിൽനിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ഷാർജയിലെ ബന്ധുക്കൾ, ഷാനിബിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ആശുപത്രിയിൽ സൂക്ഷിച്ച യുവാവിെൻറ മൃതദേഹം ഷാനിബിേൻറതാണെന്ന് തിരിച്ചറിയുകയായിരുന്നു.
താമസസ്ഥലത്തെ മുറിയിൽ കുഴഞ്ഞുവീണാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് മൃതദേഹം പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താമസസ്ഥലത്ത് മലയാളികൾ ഇല്ലാത്തതാണ് മരണവിവരം നാട്ടിൽ അറിയിക്കാൻ വൈകിയത്. സഫൂറയാണ് മാതാവ്. സഹോദരങ്ങൾ: റഹ്സീന, മർസിന, പരേതയായ റംശീന. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.