പൊലീസ് സംഘത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം: പൊലീസ് സംഘത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം.  വെള്ളറടയിലാണ് പൊലീസ് സംഘത്തിന് മുന്നിൽ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ദീപുരാജാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇയാളെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. നാല്‍പതു ശതമാനത്തോളം പൊള്ളലേറ്റതായാണു വിവരമെന്നു പൊലീസ് പറഞ്ഞു.

ദീപുരാജിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫിസര്‍ ആനന്ദിന്റെ കൈക്കു പൊള്ളലേറ്റു. അയല്‍വാസിയായ ദിപിന്‍ രാജിനും നിസ്സാര പരുക്കുണ്ട്. സ്ഥിരം മദ്യപാനിയായ ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നതായും ആത്മഹത്യാ ശ്രമത്തിനു കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.



Tags:    
News Summary - A young man's suicide attempt in front of the police team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.