കേന്ദ്രമന്ത്രി വി.മുരളീധരെൻറ തന്നെക്കുറിച്ചുള്ള തെറ്റായ പരാമർത്തിനെതിരേ അബ്ദുന്നാസിർ മഅ്ദനി. കോടതി ശിക്ഷിച്ച പ്രതിയാണ് അബ്ദുന്നാസിർ മഅ്ദനിയെന്ന മുരളീധരെൻറ പരാമർശത്തിനെതിരായാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പ്രതിഷേധിച്ചത്. ഏത് കോടതിയാണ് തന്നെ ശിക്ഷിച്ചതെന്നും എപ്പോഴായിരുന്നു അതെന്നും മഅ്ദനി ഫേസ്ബുക്കിൽ ചോദിച്ചു. 'കേന്ദ്രമന്ത്രിക്കും കുറച്ച് പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്. വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്. മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അൽപ്പമെങ്കിലും നീതി കാട്ടലാകാമല്ലോ'-അദ്ദേഹം കുറിച്ചു.
അബ്ദുന്നാസിര്‍ മഅ്ദനിയെ തെളിവിെൻറ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ നീതിന്യായ കോടതി ശിക്ഷിച്ചിരുന്നെന്നും, ആ ശിക്ഷിച്ച ആളുകളെ തുറന്നു വിടണം എന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു എന്നുമാണ് മുരളീധരന്‍ പറഞ്ഞത്. പ്രഗ്യാസിങ് ഠാക്കൂറുമായി ബന്ധപ്പെട്ട ചോദ്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുരളീധരെൻറ തെറ്റായ ആരോപണം.
'കേന്ദ്രമന്ത്രിക്കും കുറച്ചു പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്. ഏത് കോടതിയാണ് ശിക്ഷിച്ചത്? എപ്പോഴായിരുന്നു അത് ? വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്.മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അൽപ്പമെങ്കിലും നീതി കാട്ടലാകാമല്ലോ'-മഅ്ദനി ഫേസ്ബുക്കിൽ എഴുതി.
മുരളീധരന്‍ സംസാരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പങ്കുണ്ടെന്നാരോപിച്ചാണ് മഅ്ദനിയെ കസ്റ്റഡിയിലെടുക്കുന്നത്. ഒമ്പത് വര്‍ഷക്കാലം വിചാരണ തടവുകാരനായി കഴിഞ്ഞ ശേഷം നിരപരാധിയെന്നു കണ്ട് 2007ല്‍ പ്രത്യേക കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.