നിലമ്പൂർ: പി.വി. അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവർ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വരണാധികാരിയും നിയമസഭ സെക്രട്ടറിയുമായ എസ്.വി ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു.
ജോൺ ബ്രിട്ടാസും വി. ശിവദാസനും എൽ.ഡി.എഫ് പ്രതിനിധികളായും പി.വി. അബ്ദുൽ വഹാബ് യു.ഡി.എഫ് പ്രതിനിധിയുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മുസ്ലിം ലീഗിൻെറ രാജ‍്യസഭാംഗമായി മൂന്നാം തവണയാണ് പി.വി. അബ്ദുൽ വഹാബ് തെരഞ്ഞെടുക്കപ്പെട്ടത്. 2004ലാണ് ആദ‍്യമായി രാജ‍്യസഭാംഗമാവുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, മുസ്ലിം ലീഗ് ദേശീയ ട്രഷറർ, ചന്ദ്രിക പത്രത്തിൻെറ ഡയറക്ടർ പദവികൾ വഹിക്കുന്നു.
മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവായിരുന്നു. കൈരളി ടി.വി എം.ഡിയുമാണ്. േദശാഭിമാനി ഡൽഹി ബ്യൂറോ ചീഫായി പ്രവർത്തിച്ചു.
എസ്.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡൻറാണ് വി. ശിവദാസ്. നിലവിൽ സംസ്ഥാന സമിതി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.