കോട്ടയം: സിസ്റ്റർ അഭയയെ പുരോഹിതനും കന്യാസ്ത്രീയും ചേർന്ന് കൊലപ്പെടുത്തിയെന്ന് ഒരു കൂട്ടർ, ഇല്ലെന്ന് മറുപക്ഷം. ആരാണ് ശരിയെന്ന ആശയക്കുഴപ്പം ചില വിശ്വാസികൾക്കെങ്കിലുമുണ്ടായിരുന്നു. നാർേകാ പരിശോധന വിവരങ്ങൾ പുറത്തായതും സിസ്റ്റർ സെഫി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തിയെന്ന് തെളിഞ്ഞതും പൊതുജനവികാരം പ്രതികൾക്ക് എതിരാകാൻ കാരണമായി.
2007ലാണ് പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ നാർകോ പരിശോധനക്ക് സി.ബി.ഐ വിധേയരാക്കിയത്. എന്നാൽ, ഇതിനെതിരെ പ്രതികൾ കോടതിയെ സമീപിച്ചു. നിർബന്ധിത തെളിവ് ശേഖരണം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി, അനാലിസിസ് നടത്തിയ ഡോ. എൻ. കൃഷ്ണവേണി, ഡോ. പ്രവീൺ പർവതപ്പ എന്നിവരുടെ വിസ്താരം തടഞ്ഞു. എന്നാൽ, വസ്തുതകൾ കണ്ടെത്താൻ മാത്രമാണ് പരിശോധനയെന്നായിരുന്നു സി.ബി.ഐ വാദം.
2008 നവംബറിൽ സിസ്റ്റർ സെഫിയെ വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിത്. കന്യാചർമം കൃത്രിമമായി െവച്ചുപിടിപ്പിക്കുന്നതിനാണ് ഈ ശസ്ത്രക്രിയ. ആലപ്പുഴ മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. പി. രമയും പ്രിൻസിപ്പൽ ഡോ. ലളിതാംബിക കരുണാകരനും നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് ചെന്നൈ യൂനിറ്റ് സി.ബി.ഐ ഡിവൈ.എസ്.പി ആയിരുന്ന എൻ. സുരേന്ദ്രൻ സി.ബി.ഐ കോടതിയെ അറിയിച്ചത്. പ്രതികൾ തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന ആരോപണം മറികടക്കാനാണ് സിസ്റ്റർ സെഫി ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.