അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് സാക്ഷിപ്പട്ടികയിലെ ജഡ്ജി

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലപാതക കേസ് പരിഗണിക്കാനാകില്ലെന്ന് തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി. ജഡ്ജി കേസിലെ സാക്ഷി കൂടിയായതിനാലാണ് തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഇതേതുടർന്ന് കേസ് ആഗസ്റ്റ് 11ലേക്ക് മാറ്റി. 

കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ട. എസ്.പി കെ.ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ടു പേരെ പ്രതി ചേര്‍ക്കണമെന്ന ഹരജിയാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലാണ് ഹരജി നല്‍കിയത്.

കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹരജികളും പ്രത്യേക കോടതിക്ക് മുന്നിൽ വന്നിരുന്നു. 

Tags:    
News Summary - Abhaya Murder Case Thiruvananthapuram Special Court Judge -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.