മാതാവി​െൻറ ജീവന്​ ഭീഷണി: 20 ആഴ്​ച കഴ​ിഞ്ഞ ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി

കൊച്ചി: ​കൃത്രിമ ബീജ സങ്കലനത്തിലൂടെയുണ്ടായ (​െഎ.വി.എഫ്​) ഗർഭം അനിവാര്യ കാരണമുള്ളതിനാൽ 20 ആഴ്​ചകൾ കഴ​ിഞ്ഞത്​ കണ ക്കിലെടുക്കാതെ തന്നെ അലസിപ്പിക്കാൻ ഹൈകോടതി അനുമതി. 37ാം വയസ്സിൽ ഐ.വി.എഫ്​ മാർഗത്തിലൂടെ ധരിച്ച ഗർഭം തുടരുന്നതു ം പ്രസവിക്കുന്നതും മാതാവി​​െൻറ ജീവഹാനിക്ക്​ വരെ കാരണമാകുമെന്ന മെഡിക്കൽ റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിൽ നൽ കിയ ഹരജിയിലാണ്​ കൊല്ലം കോട്ടക്കകം സ്വദേശിനിക്ക്​ അനുകൂലമായി ജസ്​റ്റിസ്​ പി.ബി. സുരേഷ്​കുമാറി​​െൻറ ഉത്തരവ്​. 20 ആഴ്​ച ക​ഴിഞ്ഞ ഗർഭം അലസിപ്പിക്കരുതെന്നാണ്​ നിയമമെങ്കിലും അനിവാര്യ ഘട്ടങ്ങളിൽ ആവാമെന്ന സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ്​ ഉത്തരവ്.

ഗർഭം അലസിപ്പിക്കൽ പ്രക്രിയക്ക്​ വിധേയമാകുന്നതിലൂടെ​ ജീവൻ അപകടത്തിലാക​ുന്നതടക്കമുള്ള അനന്തര ഫലങ്ങളുണ്ടായേക്കാമെന്ന​ മെഡിക്കൽ ബോർഡി​​െൻറ നിഗമനം സർക്കാർ ഹാജരാക്കിയെങ്കിലും ഇതിന്​ തയാറാണെന്ന നിലപാടിൽ​ ഹരജിക്കാരി ഉറച്ചുനിന്നു. തുടർന്ന്​ ഗർഭം അലസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിനോടും ബന്ധപ്പെട്ട ഗൈനക്കോളജി വിഭാഗത്തിനോടും കോടതി വ്യക്​തമാക്കി.

2019 മേയ്​ നാലിന്​ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ്​ െഎ.വി.എഫ് ​ട്രീറ്റ്​മ​െൻറിലൂടെ ഹരജിക്കാരി ഗർഭിണിയായത്​. പരിശോധനകളിൽ കുട്ടിയുടെ തല അസാധാരണമായി വലുതാകുന്നത്​ ശ്രദ്ധയിൽപെടുകയും അമ്മയുടെ ജീവന്​ ആപത്താകുമെന്ന്​ വ്യക്​തമാകുകയും ചെയ്​തു.

ഹരജിക്കാരിയുടെ ഗർഭം അലസിപ്പിക്കുന്ന നടപടിയും സങ്കീർണമാണെന്നും അപകടകരമാണെന്നുമുള്ള അഞ്ചംഗ മെഡിക്കൽ ബോർഡി​​െൻറ നിഗമനമാണ്​ സർക്കാർ കോടതിയെ അറിയിച്ചത്​. ഇക്കാര്യം ഹരജിക്കാരിയുടെ ബന്ധുക്കളെ അറിയിച്ചു. എന്നാൽ, നടപടിക്ക്​ തയാറാണെന്ന്​ അവരും കോടതിയെ അറിയിച്ചു. തുടർന്നാണ്​ അപകട സാധ്യത സ്വയം നേരിടണമെന്ന ഉപാധിയോടെ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്​.

Tags:    
News Summary - abortion kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.