പുന്നയൂർക്കുളം: വിദേശത്ത് ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി നാട്ടിലേക്ക് വരുന്നതിനിടെ ഗുജറാത്തിൽ പിടിയിൽ. മന്ദലാംകുന്ന് പുതുവീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ ഷാരൂഖ് ഖാനാണ് (29) വടക്കേക്കാട് പൊലീസിന്റെ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇയാൾക്കെതിരെ ചുമത്തിയ കേസ്. സംഭവത്തിന് ശേഷം രണ്ടു വർഷമായി അബുദാബിയിൽ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്നും അഹ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ ഇൻറർ നാഷണൽ എയർപോർട്ടിൽ ഇറങ്ങിയ വിവരം അറിഞ്ഞ് വടക്കേക്കാട് പൊലീസ് അഹ്മദാബാദിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.