സി.പി.എം ഓഫിസ് ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകരെന്ന് പൊലീസ്

തിരുവനന്തപുരം: സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് കഴിഞ്ഞദിവസം രാത്രി ആക്രമിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. എ.ബി.വി.പി പ്രവർത്തകരാണ് ഓഫിസിലേക്ക് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

വഞ്ചിയൂരിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് ആറ്റുകാലിലെ ആശുപത്രിയിൽ ചികിത്സ തേടിയ എ.ബി.വി.പി പ്രവർത്തകരാണ് കല്ലെറിഞ്ഞതത്രെ. ചികിത്സയിലുള്ളവർ എങ്ങനെ പ്രതികളാകുമെന്ന് ബി.ജെ.പി നേതാക്കൾ ചോദിക്കുന്നുണ്ട്. സി.സി ടി.വി ദൃശ്യങ്ങളിൽ ഇവരാണെന്ന സൂചനയാണ് ലഭിച്ചത്.

സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനുനേരെ ശനിയാഴ്ച പുലര്‍ച്ച രണ്ടോടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫിസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കാറിന് കേടുപാടുണ്ടായി. ആക്രമണത്തിനു പിന്നില്‍ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചിരുന്നു.

Tags:    
News Summary - ABVP workers attacked the CPM office -police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.