പുഴ കാണാനെത്തുന്നതിനും മത്സ്യബന്ധനത്തിനും വിലക്ക്

തൃത്താല: കാലാവസ്ഥ പ്രതികൂലമായതിനാല്‍ കനത്തമഴയെ തുടര്‍ന്ന് മേഖലയില്‍ ജലാശയങ്ങള്‍ നിറഞ്ഞതോടെ കർശന നിർദേശവുമായി പൊലീസ്.

തൃത്താല വെള്ളിയാങ്കല്ലിലും സമാന അവസ്ഥയിലുള്ള ഭാരതപുഴ അടക്കമുള്ള ജലാശങ്ങളും നിറഞ്ഞത് കാണാന്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. പുഴയോരത്തും അപകടകരമായ മേഖലയില്‍ ഫോട്ടോ എടുക്കാനും മത്സ്യബന്ധനത്തിനും ഏറെപേര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാര്‍ പൊലീസിന്‍റെ കര്‍ശന നിര്‍ദ്ദേശം പാലിക്കണമെന്ന് തൃത്താല പൊലീസ് അറിയിച്ചു.

പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളിലും ഇത്തരം സാഹചര്യങ്ങളുണ്ട്. അതിനാല്‍ സുരക്ഷിതമായ ഇടത്ത് മാത്രമേ കാഴ്ചക്കാരായി എത്താവൂ എന്നും പൊലീസ് നിർദേശിച്ചു.

Tags:    
News Summary - access to the river and fishing are prohibited at Thrithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.