വാഹനാപകടം: കണിച്ചാര്‍ സ്വദേശിയായ യുവാവ് മരിച്ചു

കേളകം: പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്തിന് സമീപം യുവാവ് ബസിനടിയില്‍പ്പെട്ട് മരിച്ചു. കണിച്ചാര്‍ സ്വദേശി തെക്കേക്കുറ്റ് ജോയലാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ രാവിലെ പത്തരയോടെയാണ് അപകടം.

നിയന്ത്രണം വിട്ട് ബസിലിടിച്ചപ്പോള്‍ ബൈക്കിന് പിന്നിലിരുന്ന ജോയല്‍ ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസിനടിയില്‍പ്പെട്ട യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. 

ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മരിച്ച ജോയല്‍ ജര്‍മൻ ഭാഷാ പഠനത്തിനായി പാലായിലെത്തിയതായിരുന്നു. കണിച്ചാറിലെ തെക്കേക്കുറ്റ് ജോബിയുടെ മകനാണ് ജോയല്‍.

Tags:    
News Summary - Accident at Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.