വയനാട്ടിൽ വാഹനാപകടത്തിൽ സർവകലാശാല വിദ്യാർഥി മരിച്ചു

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ യൂനിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം 'അറഫ'യിൽ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ്(28) ആണ് മരിച്ചത്.

എം.വി.എസ്.സി അവസാന വർഷ വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടോടെ യൂനിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റിനു സമീപം വെച്ച് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമെന്ന് പറയപ്പെടുന്നു.

ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - accident death at veterinary university wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.