അഞ്ചരക്കണ്ടി: അപകടങ്ങൾ തുടർക്കഥയാവുന്ന അഞ്ചരക്കണ്ടി ജങ്ഷനിൽ കാമറയും ഹംബ്ബും വേണമെന്ന ആവശ്യം ശക്തമാവുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചെറുതും വലുതുമായ 38 ഓളം അപകടങ്ങളാണ് ടൗണിൽ നടന്നത്. ഒരേ സമയം നാലു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ എത്തുമ്പോഴാണ് ഇവിടെ അപകടം ഉണ്ടാവുന്നത്.
അപകടങ്ങൾ കൂടുതലായും ഉണ്ടായത് രാത്രി സമയങ്ങളിലാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പുതിയ യാത്രക്കാരും ജങ്ഷനിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
പുതിയ വർഷത്തിലെങ്കിലും അഞ്ചരക്കണ്ടി ജങ്ഷനിലുള്ള അപകട പരമ്പരകൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. വിമാനത്താവളത്തിൽ നിന്നും 9 കിലോമീറ്റർ ചുറ്റളവിലുള്ള അഞ്ചരക്കണ്ടി ജങ്ഷനിൽ മിക്കപ്പോഴും അപകടങ്ങളാണ്. പ്രശ്ന പരിഹാരത്തിന് വേണ്ടി ടൗണിലെ വ്യാപാരി സംഘടന നിരവധി തവണ അധികൃതർക്ക് മുന്നിലെത്തിയെങ്കിലും നടപടിയൊന്നും തന്നെ ഉണ്ടായില്ല. മുഖ്യമന്ത്രിയും അകമ്പടി വാഹനങ്ങളും ഇടക്കിടെ കടന്ന് പോവുന്നതും ഈ ജങ്ഷനിലൂടെയാണ്. അപകടത്തിന് പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ജങ്ഷനിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകളും വേണ്ടത്ര വിജയം കാണുന്നില്ല.
ടൗണിലെ പ്രധാന ഭാഗങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിക്കണം. നാലു ഭാഗങ്ങളിലും ഹംബ്ബുകൾ സ്ഥാപിച്ചാൽ അപകടത്തിന് ഏറെക്കൂറെ പരിഹാരമാകും- ഉസ്മാൻ തട്ടാരി ( നാട്ടുകാരൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.