കിളികൊല്ലൂർ: ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കത്തിന്റെ വിരോധത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച പ്രതി പിടിയിലായി. പെരിനാട് ചെറുമൂട് കാട്ടുവിള പുത്തൻവീട്ടിൽ അജീഷാണ് (27) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. പുനുക്കന്നൂർ സ്വദേശിയായ അരുണിനെയാണ് പ്രതിയും സംഘവുംചേർന്ന് ആക്രമിച്ചത്.
കുഴിയം ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ഫ്ലോട്ടിലെ ജീവനക്കാരും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ വിരോധത്തിൽ പിന്നീട് കഴിഞ്ഞ ഞായറാഴ്ച പേരൂർ ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര കഴിഞ്ഞ് ക്ഷേത്രത്തിനുസമീപം റോഡിൽ ഫ്ലോട്ട് വാഹനം ഒതുക്കിയപ്പോൾ അജീഷും സംഘവും ചേർന്ന് ഇതേ ഫ്ലോട്ടിലെ ജീവനക്കാരനായ അരുണിനേയും സഹായിയെയും കമ്പിവടികൊണ്ടും ബിയർ കുപ്പി കൊണ്ടും ആക്രമിക്കുകയും കത്തികൊണ്ട് ഇടതുകൈയിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്ത് അഖിലിനെയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതിൽ വലതുകൈയിലെ വിരലിന് പൊട്ടലുണ്ടായി.
അരുണിന്റെ പരാതിയെതുടർന്ന് കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. കിളിക്കൊല്ലൂർ ഇൻസ്പെക്ടർ കെ.ജെ. തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ഷൺമുഖദാസ്, സി.പി.ഒ മാരായ ബിജീഷ്, വിപിൻ ആന്റോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.