കുറവിലങ്ങാട്: മോഷണക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്കു ശേഷം പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ കാരയ്ക്കൽ ഭാഗത്ത് വാടകക്കു താമസിക്കുന്ന തലപ്പലം വെട്ടിക്കൽ വീട്ടിൽ വി.എസ്. സിയാദ് (38) ആണ് അറസ്റ്റിലായത്. ഇയാൾ 2016 നവംബർ 22 ന് രാത്രി വെമ്പള്ളി നടുക്കവല ഭാഗത്തെ മലഞ്ചരക്ക്കട കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് ഇവിടെ സൂക്ഷിച്ചിരുന്ന 500 കിലോ റബർ ഷീറ്റ് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
എസ്.എച്ച്.ഒ ടി. ശ്രീജിത്ത്, എസ്.ഐ ടി. അനിൽകുമാർ, എ.എസ്.ഐ മാരായ ഡി. അജി, ബി.പി.വിനോദ്, സി.പി.ഒ എ.വി. ജോസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾ പൊൻകുന്നം, പാലാ, തിടനാട് എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.