കാട്ടാക്കട (തിരുവനന്തപുരം): വീട്ടില്‍ ഉറങ്ങിക്കിടന്ന സി.പി.ഐ പ്രാദേശിക നേതാവിന് ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റു. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന സ്വന്തം പാർട്ടി നേതാവിനെ പൊലീസ് തെരയുന്നു.
സി.പി.ഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എ.ആര്‍. സുധീര്‍ ഖാന് (45) നേരെയായിരുന്നു ആക്രമണം.
ഞായാറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വീട്ടിൽ ഉറക്കത്തിലായിരുന്ന സുധീര്‍ഖാന് പെട്ടെന്ന് ദേഹത്ത് നീറ്റല്‍ അനുഭവപ്പെടുകയായിരുന്നു. കുളിമുറിയില്‍കയറി വെള്ളം ഒഴിച്ചു. തുടര്‍ന്ന് കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട്മെഡിക്കല്‍കോളജ് ആശുപത്രിയിലും എത്തിച്ചു.
മുറിയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍പൊട്ടിതെറിച്ചാകാം അപകടമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഡോക്ടർമാരുടെ പരിശോധനയിലാണ് ആസിഡ് ആക്രമണം എന്ന് വ്യക്തമായത്. സംഭവത്തിന് തൊട്ടുമുമ്പ് മറ്റൊരു സി.പി.ഐ പ്രാദേശിക നേതാവ് വീട്ടിൽ വന്നതായി സുധീർഖാന്‍റെ ഭാര്യ പറഞ്ഞു.
ബന്ധുക്കളും സി.പി.ഐ നേതാക്കളും മാറനല്ലൂര്‍ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഫോറന്‍സിക് വിഭാഗവും നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്നും ആസിഡ് എത്തിച്ച കുപ്പിയും കവറും കണ്ടെത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സുധീര്‍ഖാനും ഈ നേതാവും തമ്മില്‍ അസ്വാരസ്യങ്ങളിലായിരുന്നതായും സഹപ്രവര്‍ത്തകര്‍പറഞ്ഞു.
ഇയാൾക്കുവേണ്ടി മാറനല്ലൂര്‍ പൊലീസ് അന്വേക്ഷണം ആരംഭിച്ചു. പരിക്കേറ്റ സുധീര്‍ഖാന്‍ മെഡിക്കല്‍കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.