ചെറുതോണി: ടൗണിലെ മരിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമ പഞ്ഞിക്കാട്ടില്‍ ലൈജുവിനെ(45) ആഡിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.ഇതിനായി ഇടുക്കി എസ്.പി വി.യു.കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം ഇടുക്കി ഡി.വൈ.എസ്.പി ബിനു ശ്രീധറിന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴി സി.ഐ സാം ജോസ്, കരി മണൽ സി.ഐ റ്റി.എസ് ശിവകുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു.
ചൊവ്വാഴ്ച രാത്രി 10.30 ന് ചെറുതോണി ടൗണിന് സമീപം പോലീസ് സ്റ്റേഷനു മുന്‍വശത്ത് വച്ചാണ് ലൈജുവിന് നേരെ ആസിഡാക്രമണം ഉണ്ടായത്. രാത്രി കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ പുറകെ എത്തിയ ബൈക്ക് യാത്രികര്‍ ഹോണടിച്ചു. കാര്‍നിര്‍ത്തി ചില്ല് താഴ്ത്തിയ ഉടന്‍ ബൈക്കില്‍ നിന്നിറങ്ങിയവര്‍ കുപ്പിയിൽ കരുതിയിരുന്ന ആസിഡ് ലൈജുവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. അക്രമികള്‍ ബൈക്കില്‍ സ്ഥലം വിടുകയും ചെയ്തു പരിക്കുപറ്റിയ ലൈജു കോലഞ്ചേരി മെഡിക്കൽ മിഷൻ ആസ്പത്രിയിൽ ചികിത്സയിലാണ്.
അപകടനില തരണം ചെയ്തെങ്കിലും മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അവിവാഹിതനായ ലൈജുവിന് ശത്രുക്കളുള്ളതായി അറിയില്ല. സി.സി.ടി.വി ക്യാമറകളിൽ നടത്തിയ പരിശോധനയില്‍ ആക്രമികള്‍ ചെറുതോണിയില്‍ ലൈജുവിന്റെ കടക്ക് എതിര്‍വശം കാത്തുനിന്ന് ലൈജുവിനെ നിരീക്ഷിക്കുകയായിരുന്നുവെന്ന് മനസിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.