ക്രിമിനൽ, അഴിമതിക്കാരായ പൊലീസുകാരെ പഴുതടച്ച്​ പൂട്ടും

തി​രു​വ​ന​ന്ത​പു​രം: ക്രി​മി​ന​ൽ, ഗു​ണ്ടാ ബ​ന്ധ​മു​ള്ള​വ​രും അ​ഴി​മ​തി​ക്കാ​രു​മാ​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ പൂ​ട്ടാ​ൻ പ​ഴു​ത​ട​ച്ച ന​ട​പ​ടി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന​തി​നാ​ലാ​ണ്​ പൊ​ലീ​സി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച്​ നേ​രി​ട്ടു​ള്ള നീ​ക്കം. ഡി.​ജി.​പി അ​നി​ൽ കാ​ന്ത്​ നേ​രി​ട്ട്​ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​ന്​ പു​റ​മെ, വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​ജീ​വ​മാ​യി കി​ട​ക്കു​ന്ന ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്​ സെ​ല്ലും സ​ജ്ജ​മാ​ക്കി.

അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​ത്തി​ന്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ വി​ജി​ല​ൻ​സും ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി.

ഗു​ണ്ടാ​ബ​ന്ധ​ത്തി​ൽ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ​ക്ക്​ ഉ​റ​പ്പി​ച്ചാ​ണ്​ സ​ർ​ക്കാ​ർ. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍പ്പെ​ട്ട പൊ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഡി.​ജി.​പി ശേ​ഖ​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം റി​പ്പോ​ര്‍ട്ട് ന​ല്‍കാ​നാ​ണ്​ ജി​ല്ല, യൂ​നി​റ്റ്​ മേ​ധാ​വി​ക​ള്‍ക്കു​ള്ള നി​ര്‍ദേ​ശം.

പോ​ക്സോ, പീ​ഡ​നം, ത​ട്ടി​പ്പ്​ കേ​സ്​ പ്ര​തി​ക​ളു​ടെ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ള്‍പ്പെ​ടെ ഗു​രു​ത​ര​വീ​ഴ്ച വ​രു​ത്തി​യി​ട്ടു​മു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ളാ​ണ് ഡി.​ജി.​പി ശേ​ഖ​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​നി​ടെ ശി​ക്ഷാ​ന​ട​പ​ടി നേ​രി​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ പ്ര​ത്യേ​ക സെ​ല്ലി​ൽ ത​യാ​റാ​ക്കും. ഇ​തി​ന്​ ഡി.​ഐ.​ജി റാ​ങ്കി​ലു​ള്ള ഉ​​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രി​ൽ ഏ​റെ​യും രാ​ഷ്ട്രീ​യ നി​യ​മ​ന​മാ​ണെ​ന്നും അ​വ​ർ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്നി​ല്ലെ​ന്ന​ വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ദൈ​നം​ദി​ന റി​പ്പോ​ർ​ട്ടു​ക​ൾ കൈ​മാ​റാ​ൻ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്​ സം​വി​ധാ​നം രൂ​പ​വ​ത്​​ക​രി​ച്ച​ത്.

പു​തി​യ സെ​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടെ അ​റി​യി​ക്കാ​തെ​യാ​ണ്​ നീ​ക്കം. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ല്ലാ​ത്ത സ്പെ​ഷ​ൽ യൂ​നി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള എ​സ്.​പി​മാ​ർ​ക്കാ​ണ് ജി​ല്ല​ക​ളി​ൽ സെ​ല്ലി​ന്റെ ചു​മ​ത​ല.

ക​മീ​ഷ​ണ​റേ​റ്റ് സം​വി​ധാ​ന​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 10​ ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു ജി​ല്ല​ക​ളി​ൽ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച്​ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്​ സെ​ല്ലി​ലു​ള്ള​ത്. പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ എ.​ഡി.​ജി.​പി​ക്കാ​ണ് എ​സ്.​പി​മാ​ർ ദി​വ​സേ​ന റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ട​ത്. 

Tags:    
News Summary - action against criminal police officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.