വ്യാജ വാർത്തകൾക്കെതിരായ നടപടി മാധ്യമങ്ങൾക്കെതിരല്ലെന്ന്; വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ വാർത്തകൾക്കെതിരായ നടപടി മാധ്യമങ്ങൾക്കെതിരെ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻെറ വിശദീകരണം. മാധ്യമ സ്വാതന്ത്ര്യത്തെ ആരും ഹനിക്കുന്നില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

'വ്യാജ വാർത്തകൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക സംവിധാനം പൊലീസിൻെറ നേതൃത്വത്തിൽ എടുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത് അത് ചിലരിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയും, സർക്കുലേഷൻ വർധനവിനൊക്കെയും പാരമ്പര്യമുള്ള മാധ്യമങ്ങൾ വരെ ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടതായി കാണാൻ കഴിയുന്നു. നമ്മുടെ മുമ്പിലുള്ള സമീപകാല അനുഭവം ചാരക്കേസിൻേറതാണ്. വാർത്തകൾ നൽകുമ്പോൾ ഏത് മാധ്യമമായാലും തെറ്റുകൾ സംഭവിച്ചേക്കാം. പക്ഷേ, തെറ്റുപറ്റിയാൽ അത് തിരുത്താൻ ചില മാധ്യമങ്ങൾ തയാറാവുന്നില്ല.'

മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും പരിരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം തന്നെയാണ് സർക്കാറിനുള്ളത്. വ്യാജ വാർത്തകൾ ആഗോള പ്രതിഭാസമാണ്. സമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണെന്ന് നാം തിരിച്ചറിയണം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജവാർത്ത ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.