നിയ​ന്ത്രണം ലംഘിച്ചാൽ ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കും എതിരെ നടപടി -മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കോവിഡ്​ വ്യാപനത്തി​െൻറ രണ്ടാം ഘട്ടം ഹോട്ടലുകളിലും പബ്ബുകളിലുമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നതെന്നും ഇക്കാര്യത്തിൽ കേരളവും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കും എതിരെ നടപടി സ്വീകരിക്കും. സാമൂഹിക അകലം പാലിക്കണം. ഹോട്ടലുകളിലെ എ.സി മുറികളിൽ അകലം പാലിക്കാതെ ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കരുത്.
 

ഹോട്ടൽ നടത്തിപ്പുകാരാണ്​ ഇത്​ ശ്രദ്ധിക്കേണ്ടത്​ -മുഖ്യമന്ത്രി വ്യക്​തമാക്കി.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം. കോവിഡ്​ മുൻകരുതലുകൾ പാലിക്കണം. പ്രായമായവരുടെ കാര്യത്തിൽ ശ്രദ്ധപുലർത്തണം -മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Action against hotels and roadside eateries for violating covid regulations - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.