ഏറ്റുമാനൂര്‍: ലതികാ സുഭാഷിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് 'വുമന്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്' എന്ന സംഘടനയുടെ പ്രവർത്തകർ രംഗത്ത്. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും ആത്മാഭിമാനം സംരക്ഷിക്കുക, പാതി ഭൂമിക്കു അവകാശികളായവരെ നിയമസഭയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തങ്ങള്‍ ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്‍റെ പ്രചരണത്തില്‍ പങ്കെടുക്കുന്നതെന്ന് പ്രവർത്തകർ പറഞ്ഞു.
നിയോജകമണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഇവർ പോസ്റ്ററുകൾ പതിച്ചു. 1000ത്തോലം പോസ്റ്ററുകളാണ് ഇവർ പതിച്ചത്. ശനിയാഴ്ച മുതല്‍ ഭവനസന്ദര്‍ശനത്തിലും ഫീല്‍ഡ് വര്‍ക്കിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.