‘തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്ന് സുരേഷ് ഗോപി; അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്ന്

തിരുവനന്തപുരം: കുടുംബത്തി​െൻറ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ​ഗോപി ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കും. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

രണ്ടുവർഷം കൂടി സിനിമ ചെയ്യണമെന്നാണ് ആ​ഗ്രഹം. ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നുണ്ട്. തൃശൂ‍ര്‍ ലൂ‍ര്‍ദ് പള്ളിയിലെ കിരീടവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് സിനിമാ അഭിനയത്തെ കുറിച്ച് സുരേഷ് ​ഗോപി സംസാരിച്ചത്.

കുടുംബം അല്ലാതെയും കുറച്ചു പേർ കാത്തിരിക്കുന്നുണ്ട്. അതെ​െൻറ ഹൃദയ നേർച്ചയാണ്, കുടുംബത്തി​െൻറ നേർച്ചയാണ്. ഏതൊരു വിശ്വാസിയും ചെയ്യുന്നത് പോലെയാണ് ചെയ്തത്. അത് വികാരിയച്ഛനോട് പറഞ്ഞിട്ടുണ്ട്. പറഞ്ഞതിന് മേലെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും മാതാവിനറിയാം. താൻ കിരീടം നല്‍കിയതിൽ വിശ്വാസികള്‍ക്ക് പ്രശ്നമില്ല. ഇവിടെ, ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. കഴിഞ്ഞ ജനുവരിയിലാണ് സുരേഷ് ​ഗോപി കുടുംബസമേതം എത്തി തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ചത്. 

Tags:    
News Summary - Actor and BJP leader Suresh Gopi press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.