കോഴിക്കോട്: നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്. ഇക്കാര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്ന് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയായി ഭീമൻ രഘു മത്സരിച്ചിരുന്നു. ബി.ജെ.പിക്ക് വേണ്ടി മത്സരിക്കില്ലെന്നും അവരുടെ രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും അടുത്തിടെ ഭീമൻ രഘു പറഞ്ഞിരുന്നു.
ബി.ജെ.പിയിലുള്ള കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനായില്ല. അതിന് അവസരവും ലഭിച്ചില്ല. രഷ്ട്രീയ പ്രവർത്തനം ഏറെ ഇഷ്ടപ്പെട്ടിട്ടാണ് ഈ മേഖലയിലേക്ക് വന്നത്. എന്നാൽ മനസു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിൽ നിന്ന് നേരിട്ടതായും നടൻ പറഞ്ഞു.
സംവിധായകൻ രാജസേനനും അടുത്തിടെ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ കാണുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.