കൊച്ചി: നടൻ ഇന്നസെന്‍റിന്‍റെ നിര്യാണം സിനിമാ ചരിത്രത്തിലെ ഒരു ഐതിഹാസിക അധ്യായത്തിന്‍റെ അവസാനമാണെന്ന് നടൻ പൃഥ്വിരാജ്. ആത്മശാന്തി നേരുന്നുവെന്നും നടൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. മാർച്ച് മൂന്ന് മുതൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധയെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനം നിലച്ചതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്.
ഇന്നസെന്‍റിന്‍റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്രീഡൽ ദേവാലയത്തിൽ നടക്കും. രാവിലെ എട്ട് മുതൽ 11 മണിവരെ എറണാകുളത്ത് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് ഒരു മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയിലും പൊതുദർശനത്തിനു വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.