ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) താല്‍ക്കാലികമായി മാത്രം നല്‍കിയിരുന്ന ലൈസന്‍സ് സ്ഥിരപ്പെടുത്തിയെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്. റണ്‍വേയില്‍ ബേസിക് സ്ട്രിപ്പ് ഇല്ലാത്തതിനാൽ, നിലവില്‍ അന്താരാഷ്ട്ര പദവി നിലനിര്‍ത്തുന്നതിന് എയറോഡ്രോമിന് നല്കുന്ന താല്‍ക്കാലിക ലൈസന്‍സിലാണ് വിമാനത്താവളം പ്രവര്‍ത്തിച്ച് പോകുന്നത്.
ബേസിക് സ്ട്രിപ്പിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിെൻറ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടാകാനുള്ള സാധ്യത കുറവാണന്ന് കണ്ടതോടെയാണ് അദാനിഗ്രൂപ്പിെൻറ ഇൗ നീക്കം. താല്‍ക്കാലിക ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തില്‍ കൂടുതല്‍ വിദേശ സർവിസുകള്‍ പറന്നിറങ്ങാന്‍ വൈമനസ്യം കാണിക്കാം.
വിദേശ പൈലറ്റുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നേരേത്ത തെന്ന പരാതികള്‍ നല്‍കിയിരുന്നു. നിലവിലെ റണ്‍വേയുടെ നീളം 3.398 കിലോമീറ്ററാണ്. ഇതില്‍ ഓള്സെയിൻറ്സ് ഭാഗത്തുള്ള റണ്‍വേയുടെ 200മീറ്ററും മുട്ടത്തറ ഭാഗത്തുള്ള 450 മീറ്ററും ഉപയോഗിക്കാന്‍ കഴിയുന്നിെല്ലന്നും പൈലറ്റുമാര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓള്സെയിൻറ്സ് മുതല്‍ വേളി വരെയുള്ള ഭാഗത്തെ ഉയരം കൂടിയ തെങ്ങിന്‍കൂട്ടവും ടൈറ്റാനിയം ഫാക്ടറിയിലെ ഉയരം കൂടിയ ചിമ്മിനിയും വിമാനങ്ങളുടെ സഞ്ചാരപാതക്ക് തടസ്സമായി നില്ക്കുകയാെണന്ന് പൈലറ്റുമാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നൽകിയതായി ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷെൻറ (ഡി.ജി.സി.എ) സുരക്ഷവിഭാഗം നടത്തിയ ഓഡിറ്റില്‍ പരാമർശിച്ചിട്ടുണ്ട്.
വിമാനത്താവളത്തില്‍ ബേസിക് സ്ട്രിപ്പിനായി റണ്‍വേയുടെ മധ്യത്തില്‍ നിന്ന് 150 മീറ്റര്‍ വീതം ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ഇൻറര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐ.സി.എ.ഒ) മാനദണ്ഡം. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്രയും ഭാഗം ഇനിയും ഒഴിച്ചിടാന്‍ ഇതുവരെയും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. ചാക്ക ഭാഗത്ത് നിന്ന് സ്ഥലം അടിയന്തരമായി ഏറ്റെടുത്താലേ അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്ട്രിപ് സജ്ജമാക്കാനാവൂ.
കോവിഡിന് മുമ്പായി പരിശോധനക്ക് എത്തിയ ഇൻറര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് ബേസിസ് സ്ട്രിപ് അടിയന്തരമായി വികസിപ്പിച്ചിെല്ലങ്കില് വിമാനത്താവളത്തിെൻറ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. എല്ലാ വര്‍ഷവും കേന്ദ്രത്തില്‍ നിന്നും പരിശോധനക്കെത്തുമ്പോള്‍ ബേസിക് സ്ട്രിപ് സജ്ജമാക്കാന്‍ സമയം നീട്ടിചോദിക്കുകയായിരുന്നു പതിവ്. ജംബോ വിമാനങ്ങള്‍ക്ക് വന്നുപോകുന്നതിനായുള്ള ഇ കോഡ് വിഭാഗത്തില്‍ ഉപാധികളോടെയുള്ള താല്‍ക്കാലിക ലൈസന്‍സാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.
ബേസിസ് സ്ട്രിപ്പിനായി ചാക്ക-ഓള്സെയിൻറ്സ് ഭാഗത്ത് നിന്നും സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നും ഇതിനൊപ്പം റോഡിന് പകരമുള്ള അലൈൻമെൻറ് ശരിയാക്കി തരണമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി പല തവണ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. വികസനത്തിന് സർക്കാർ സ്ഥലമേെറ്റടുത്ത് നല്‍കുന്നതിനൊപ്പം നിലവിൽ വിമാനത്താവള മതിലിനോട് ചേർന്ന് ഓള്സെയിൻറ്സ് ജങ്ഷന് മുതല്‍ ചാക്കവരെയുള്ള മൂന്നുകിലോമീറ്റർ നീളത്തിലുള്ള റോഡ് 800 മീറ്റര്‍ അപ്പുറത്തേക്ക് മാറ്റിസ്ഥാപിക്കുകയും വേണം.
എന്നാല്‍, ഇതെല്ലാം ചുവപ്പ് നാടയില്‍ ഒതുങ്ങി കിടക്കുന്ന കാഴ്ചയാണ് കാലങ്ങളായി കണ്ടുവരുന്നത്. സാഹചര്യങ്ങള്‍ പ്രതികൂലമായി നിലനില്‍ക്കുന്നതിനിടയില്‍ കൂടുതല്‍ വിദേശസർവിസുകള് എത്തിക്കേണ്ടി വരുമ്പോള്‍ തിരുവനന്തപുരം എയറോഡ്രാമിെൻറ ലൈസന്‍സും താല്‍ക്കാലിക ലൈസന്‍സ് എന്നത് തിരിച്ചടിയാകാതിരിക്കാനാണ് അദാനി ഗ്രൂപ്പിെൻറ തന്ത്രപരമായ നീക്കങ്ങള്‍. കൂടുതല്‍ സർവിസുകള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ അദാനിഗ്രൂപ് നടത്തുമ്പോള്‍ തടസ്സങ്ങള്‍ കടന്നുവരാതിരിക്കാനാണ് ഇൗ നീക്കങ്ങള്‍. വിമാനത്താവളത്തിെൻറ ഉള്ളില്‍ നിന്നും കൂടുതല്‍ സ്ഥലം കെണ്ടത്തി സ്ട്രിപ് സജ്ജമാക്കാന്‍ കഴിയുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ആലോചനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.