ലോ കോളജുകളിൽ അധിക ബാച്ചുകൾ തുടങ്ങും; 240 സീറ്റ്​ വർധിക്കും -മുഖ്യമ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഗ​വ. ലോ ​കോ​ള​ജു​ക​ളി​ൽ അധിക ബാച്ചുകൾ തുടങ്ങി സീറ്റുകൾ​ വർധിപ്പിക്കുമെന്ന്​ മുഖ്യമന്ത്രി. ഒ​രു ബാ​ച്ചി​ൽ പ​ര​മാ​വ​ധി സീ​റ്റു​ക​ളു​ടെ എ​ണ്ണം 60 ആ​ക്കി കഴിഞ്ഞ ദിവസം ബാ​ർ കൗ​ൺ​സി​ൽ കുറച്ചിരുന്നു. ഇതുവഴി കേരളത്തിലെ നാല്​ ​ഗവ. ലോ കോളജുകളിലായി മൊ​ത്തം 240 സീ​റ്റു​കൾ കുറയുന്ന സ്​ഥിതി സംജാതമായിരുന്നു. ഇതിനെ മറികടക്കാനാണ്​​ അധിക ബാച്ചുകൾ തുടങ്ങുന്നത്​. ഫലത്തിൽ നിലിവിലുള്ളതിനേക്കാൾ 240 സീറ്റുകൾ വർധിക്കും.

ഇ​തി​നാ​യി ബാ​ർ കൗ​ൺ​സി​ലി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച സാഹചര്യത്തിൽ അ​ധ്യാ​പ​ക ത​സ്​​തി​ക​യും സൃ​ഷ്​​ടി​ക്കേ​ണ്ടി​വ​രും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ​െഗ​സ്​​റ്റ്​/​ക​രാ​റ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചായിരിക്കും ബാ​ച്ച്​ തു​ട​ങ്ങുക. ​

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്​ ലോ ​കോ​ള​ജു​ക​ളി​ൽ 100 വീതം ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി സീ​റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്​ 60 ആ​യും പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എ​ൽ​എ​ൽ.​ബി കോ​ഴ്​​സി​ൽ 80 വീതം സീ​റ്റു​ണ്ടാ​യി​രു​ന്ന​ത്​ 60 ആ​യു​മാ​ണ്​ കു​റ​ച്ച​ത്. ഒ​രു ബാ​ച്ചി​ൽ പ​ര​മാ​വ​ധി സീ​റ്റു​ക​ളു​ടെ എ​ണ്ണം 60 ആ​ക്കി ബാ​ർ കൗ​ൺ​സി​ൽ നി​ജ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ സീ​റ്റു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​ത്. അ​ധി​ക ബാ​ച്ച്​ ല​ഭി​ച്ചാ​ൽ ഒാ​രോ കോ​ഴ്​​സി​ലും 120 വീ​തം സീ​റ്റു​ക​ളു​ണ്ടാ​കും.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.