തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് പരശുറാം എക്സ്പ്രസുകളിൽ ഓരോ അധിക ജനറൽ സിറ്റിങ് കോച്ചുകൾ വീതം അനുവദിച്ചു. 16649 മംഗളൂരു-നാഗർകോവിൽ പരശുറാമിൽ ഞായറാഴ്ച മുതൽ കോച്ച് വർധന പ്രാബല്യത്തിലായി. 16650 നാഗർകോവിൽ-മംഗളൂരു പരശുറാമിൽ തിങ്കളാഴ്ച മുതൽ അധിക കോച്ച് ഉൾപ്പെടുത്തും. കേരളത്തിലെ രൂക്ഷമായ ട്രെയിൻ യാത്രാതിരക്ക് പരിഹരിക്കാൻ 10 ട്രെയിനുകളിലാണ് അധിക ജനറൽ കോച്ചുകൾ അനുവദിച്ചത്.
16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്,16305 എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി, 16307 ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്,16308 കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ്, 16306 കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് (നാളെ മുതൽ),16301 ഷൊർണൂർ-തിരുവനന്തപുരം വേണാട്,16302 തിരുവനന്തപുരം-ഷൊർണൂർ വേണാട്,16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (നവംബർ ഒന്നുമുതൽ) ട്രെയിനുകൾക്കാണ് അധിക ജനറൽ കോച്ചുകൾ റെയിൽവേ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.