എ.ഡി.ജി.പി യോഗേഷ് ഗുപ്തക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം; പുതിയ വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: വിജിലൻസ്-ആന്‍റി കറപ്ക്ഷൻ ബ്യൂറോയുടെ ചുമതലയുള്ള എ.ഡി.ജി.പി യോഗേഷ് ഗുപ്തക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം. വിജിലൻസ് -ആന്‍റി കറപ്ക്ഷൻ ബ്യൂറോയുടെ ഡയറക്ടറായാണ് പുതിയ നിയമനം. കേന്ദ്ര സർക്കാറിന്‍റെ അനുമതിയോടെ 2,05,400-2,24,400 വേതന സ്കെയിലിലാണ് നിയമനമെന്ന് ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന സർക്കാർ തയാറാക്കിയ പട്ടികയിൽ യോഗേഷ് ഗുപ്‌തയും ഉൾപ്പെട്ടിരുന്നു. എ.ഡി.ജി.പിമാരായ പദ്‌മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ. വിനോദ്‌കുമാര്‍, സഞ്ജീവ് പട്‌ജോഷി, എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് നാല് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍. ഡി.ജി.പി പദത്തിലേക്ക് പരിഗണിക്കാനായി യു.പി.എസ്‌.സിക്ക് കൈമാറിയ അഞ്ച് പേരുടെ പട്ടിക 2023 ഫെബ്രുവരി 21നാണ് സർക്കാർ പുറത്തുവിട്ടത്.

ഷേക്ക് ദര്‍വേഷ് സാഹിബ് ആണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി. ഈ ആഗസ്റ്റിൽ ദര്‍വേഷ് സാഹിബ് വിരമിക്കാനിരിക്കെ സർക്കാർ 2025 ജൂലൈ 31വരെ കാലാവധി നീട്ടി നൽകിയിരുന്നു.

Tags:    
News Summary - ADGP Yogesh Gupta promoted as DGP; New Vigilance Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.