കോഴിക്കോട്: വിശുദ്ധ ജീവിതം നയിക്കാനും മുഴുവൻ മനുഷ്യരെയും സഹോദരന്മാരായി കാണാനുമുള്ള ആഹ്വാനമാണ് ഈദുൽ ഫിത്ർ നൽകുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഈദ് സന്ദേശത്തിൽ പറഞ്ഞു.
വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ച ജീവിതവിശുദ്ധി തുടരാനും നന്മകൾ സമൂഹത്തിന് അനുഭവിക്കാനും സാധിക്കണം. സാമുദായിക ധ്രുവീകരണവും വംശവെറിയും വ്യാപകമാവുന്ന ഇക്കാലത്ത് അവക്കെതിരെയുള്ള പ്രതിരോധമാണ് ആഘോഷങ്ങൾ. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഫാഷിസ്റ്റ് ശക്തികളുടെ ആക്രമണങ്ങളിൽ നിരപരാധികളായ നിരവധി പേർ അനുദിനം കൊല്ലപ്പെടുന്ന സാഹചര്യമാണുള്ളത്.
വലിയൊരു വിഭാഗം ജനങ്ങൾ അരക്ഷിതരാണ്. അക്രമങ്ങൾക്ക് വിധേയരായി കൊല ചെയ്യപ്പെട്ടവരോടും പ്രയാസപ്പെടുന്നവരും മർദിതരുമായ ജനവിഭാഗങ്ങളോടും ഐക്യപ്പെടാനും അവരെ പ്രാർഥനകളിൽ ഉൾപ്പെടുത്താനും എം.ഐ. അബ്ദുൽ അസീസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.