നവീൻ ബാബുവിനെ യാത്രയയപ്പിൽ പി.പി. ദിവ്യ സംസാരിക്കുന്നു

‘തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞു’; കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം

കണ്ണൂർ: ആദ്യമൊഴിയിൽ വ്യക്തതയില്ലാത്തതിനാൽ നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജില്ല കലക്ടർ അരുണ്‍ കെ.വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ‘ഒരു തെറ്റുപറ്റി’ എന്ന് എ.ഡി.എം തന്നോട് പറഞ്ഞെന്ന കലക്ടറുടെ മൊഴി നേരത്തേ പുറത്തു വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. തെറ്റുപറ്റി എന്ന് എ.ഡി.എം തന്നോട് പറഞ്ഞെന്ന കലക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ആദ്യ മൊഴിയിൽ നൽകിയ കാര്യങ്ങളെല്ലാം കലക്ടർ ആവർത്തിച്ചതായാണ് അറിയുന്നത്.

മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ രക്ഷിക്കാൻ കലക്ടർ കൂട്ടു നിൽക്കുകയാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. അരുൺ കെ. വിജയനെതിരായ ആരോപണം ഹൈകോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈകോടതിയിൽ പോയതിനു പിന്നാലെയാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കലക്ടർ സമാന മൊഴി നൽകിയിരുന്നു.

ഇതിനിടെ, ന​വീ​ൻ ബാ​ബു​വി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ആവശ്യപ്പെട്ടിരിക്കുകയാണ്. അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്​ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ നി​ർ​ദേ​ശം ന​ൽ​കി.

കേ​സ് സി.​ബി.​ഐ​ക്ക്​ വി​ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ന​വീ​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി കഴിഞ്ഞ ദിവസം പ​രി​ഗ​ണി​ച്ച​ത്. ഹ​ര​ജി തീ​ർ​പ്പാ​കും വ​രെ പൊ​ലീ​സ്​ സം​ഘം അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യം അ​നു​വ​ദി​ച്ചി​ല്ല. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചാ​ലും കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ഇ​ട​ക്കാ​ല ആ​വ​ശ്യം നി​ര​സി​ച്ച​ത്.

ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ ഇ​ത്​ ആ​ത്​​മ​ഹ​ത്യ​ക്കേ​സ​ല്ലേ​യെ​ന്നും സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ എ​ന്തി​നെ​ന്നും കോ​ട​തി ഹ​ര​ജി​ക്കാ​രി​യോ​ട്​ ആ​രാ​ഞ്ഞു. മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ സം​ശ​യ​മു​ണ്ടെ​ന്നും അ​ത്​ ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​ട്ടേ​റെ വ​സ്തു​ത​ക​ളു​ണ്ടെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​​ല്ലോ​യെ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന്​ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യ പ്ര​തി​ക്ക് ഉ​ന്ന​ത രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​ള്ള​തി​നാ​ൽ പൊ​ലീ​സി​ൽ​നി​ന്ന് നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​വും തു​ട​ർ ന​ട​പ​ടി​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ലോ​ക്ക​ൽ പൊ​ലീ​സി​ലു​ള്ള പ​ല​രെ​യും ചേ​ർ​ത്താ​ണ്​​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഉ​ണ്ടാ​ക്കി​യ​ത്. പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം പ്ര​തി​യെ​ക്കാ​ൾ താ​ഴെ​യു​ള്ള ഇ​ൻ​സ്പെ​ക്ട​റാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. പ്ര​തി​യെ സം​ര​ക്ഷി​ക്കാ​നാ​ണ്​ സം​ഘം തെ​ളി​വു​ക​ളു​ണ്ടാ​ക്കു​ന്ന​ത്.

സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യ പ്ര​തി ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ്​ അം​ഗം, ക​രി​ക്കു​ലം ക​മ്മി​റ്റി അം​ഗം, കു​ടും​ബ​ശ്രീ മി​ഷ​ൻ ഭ​ര​ണ​സ​മി​തി അം​ഗം, ജി​ല്ല ആ​സൂ​ത്ര​ണ​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ക്കു​ന്നു. സാ​ക്ഷി​യാ​യ പ്ര​ശാ​ന്ത​ന്‍റെ പേ​രും ഒ​പ്പും മാ​റി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത്​ സ്വാ​ധീ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

കേ​സ് ഡ​യ​റി​യും റി​പ്പോ​ർ​ട്ടും ല​ഭി​ച്ച​ശേ​ഷം വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​മെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​തി​ർ ക​ക്ഷി​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട കോ​ട​തി ഹ​ര​ജി വീ​ണ്ടും ഡി​സം​ബ​ർ ആ​റി​ന് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - ADM Naveen Babu's death: Investigation intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.